എട്ട് പ്രൊമോഷനുകളാണ് ഏപ്രിൽ മാസം നൽകുന്നത്.
യൂണിയൻ കോപ് ശാഖകളിൽ ഏതാണ്ട് 3000 ഉൽപ്പന്നങ്ങൾക്ക് 50% വരെ കിഴിവ് പ്രഖ്യാപിച്ചു.
ഓൺലൈനായും ഓഫ് ലൈനായും ഉപയോഗിക്കാവുന്ന എട്ട് പ്രൊമോഷനുകളാണ് ഏപ്രിൽ മാസം നൽകുന്നതെന്ന് സീനിയർ മീഡിയ സെക്ഷൻ മാനേജർ ഷുഹൈബ് അൽ ഹമ്മദി അറിയിച്ചു.
തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്കാണ് കിഴിവ് ലഭിക്കുന്നത്. അരി, പഞ്ചസാര, മാംസം, കോഴി ഇറച്ചി, ഫ്രോസൺ-കാൻഡ് ഉൽപ്പന്നങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങളിൽ കിഴിവുകൾ ലഭ്യമാകും.
യൂണിയൻ കോപ് ഓൺലൈൻ സ്റ്റോറിലും സ്മാർട്ട് ആപ്പിലും ഓഫറുകൾ ലഭ്യമാകും.