24 മണിക്കൂറിനിടെ 10 ലക്ഷം പാക്കേജിങ്; പുതിയ നേട്ടം കൈവരിച്ച് യൂണിയന്‍കോപ്

By Web Team  |  First Published Mar 21, 2022, 4:17 PM IST

മേഖലയിലെ ഏറ്റവും വേഗമേറിയ പാക്കിങ് പ്രവര്‍ത്തനങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്


ദുബൈ: 24 മണിക്കൂറിനിടെ 10 ലക്ഷം പാക്കേജിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശേഷി യൂണിയന്‍ കോപിനുണ്ടെന്ന് ഓപ്പറേഷന്‍സ് മാനേജര്‍ അയൂബ് മുഹമ്മദ് പറഞ്ഞു. ഫുഡ്, കണ്‍സ്യൂമര്‍ പാര്‍സലുകള്‍, വിവിധ തരത്തിലുള്ള ഗിഫ്റ്റുകള്‍ എന്നിങ്ങനെ എല്ലാ വിധത്തിലുമുള്ള പാക്കിങുകള്‍ ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ചും അവര്‍ ആവശ്യപ്പെടുന്ന സാധനങ്ങളും മെറ്റീരിയലുകളും ഉപയോഗിച്ചും പായ്‍ക്ക് ചെയ്യാന്‍ യൂണിയന്‍കോപില്‍ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്ര വലിയ അളവിലുള്ള പാക്കേജിങ് ശേഷി മേഖലയിലെ ഏറ്റവും വേഗമേറിയ പാക്കേജിങ് പ്രവര്‍ത്തനങ്ങളിലൊന്നായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.

പാക്കേജിങ് ഉത്പന്നങ്ങളുടെയും സാധനങ്ങളുടെയും ആവശ്യകത മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ഉത്‍പന്നങ്ങള്‍ ഫലപ്രദമായും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കിയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ചെലവ് കുറച്ചും പായ്‍ക്ക് ചെയ്യേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു പ്രഖ്യാപനം യൂണിയന്‍ കോപ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Latest Videos

undefined

സ്ഥാപനങ്ങള്‍, കമ്പനികള്‍, സാമൂഹിക സേവനം നടത്തുന്ന സംഘടനകള്‍ എന്നിങ്ങനെയുള്ളവയില്‍ നിന്ന് ലഭിക്കുന്ന വലിയ ഓര്‍ഡറുകളുടെ സമയ നഷ്‍ടവും ചെലവും കുറയ്‍ക്കാനുള്ള യൂണിയന്‍ കോപിന്റെ ലക്ഷ്യത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ചവിട്ടുപടിയാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായ നടപടി കൂടിയാണിത്.

കഴിവും അനുഭവ സമ്പത്തും മത്സര ക്ഷമതയുമുള്ള ജീവനക്കാരും ആധുനിക സാങ്കേതിക വിദ്യയും സംവിധാനങ്ങളും ഉഫയോഗിച്ച്  ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും കാരണം എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി യൂണിയന്‍ കോപ് മാറിയെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളോ സ്ഥാപനങ്ങളോ വ്യക്തികളോ അങ്ങനെ ഏത് ഉപഭോക്താവിന് വേണ്ടിയായാലും പരമാവധി ഉത്‍പാദന ശേഷി ഉപയോഗിച്ച് 24 മണിക്കൂറിനിടെ 10 ലക്ഷം പാക്കേജിങ് പൂര്‍ത്തിയാക്കാന്‍ യൂണിയന്‍കോപിന് സാധിക്കും. പാക്കേജിങ് രംഗത്ത് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ഈ രംഗത്തെ പ്രഥമ സ്ഥാനം കൈവരിക്കാനും യൂണിയന്‍കോപ് ലക്ഷ്യമിടുന്നു.

അടുത്തിടെ ഒരു ഉപഭോക്താവിന്റെ ഓര്‍ഡര്‍ പ്രകാരം 2,00,000 പാര്‍സലുകള്‍ 12 മണിക്കൂറില്‍ താഴെ മാത്രമെടുത്ത് റെക്കോര്‍ഡ് വേഗത്തില്‍ യുണിയന്‍കോപ് പൂര്‍ത്തിയാക്കിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ജീവനക്കാരുടെ കാര്യക്ഷമതയാണ് ഇതിന് സഹായകമായത്. സാധനങ്ങള്‍ കൈമാറാമെന്ന് അറിയിച്ചിരുന്ന സമയത്തിന് മുമ്പേ ഉപഭോക്താവിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് പിഴവുകളില്ലാതെ അവ പൂര്‍ത്തിയാക്കി എത്തിക്കാന്‍ ഇതിലൂടെ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

click me!