സ്‍മാര്‍ട്ട് റീട്ടെയിൽ: 15 പുതിയ പദ്ധതികള്‍ നടപ്പിലാക്കി യൂണിയന്‍ കോപ് 

By Web Team  |  First Published May 29, 2023, 4:28 PM IST

വാട്ട്‍സാപ്പ് ഫോര്‍ ബിസിനസ്, വി.ആര്‍ സ്റ്റോര്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. പേപ്പര്‍ രഹിതമായി ഷോപ് ചെയ്യാനും അവസരം.


 

 

Latest Videos

 

യൂണിയന്‍ കോപ് ഡിജിറ്റൈസേഷൻ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 പദ്ധതികള്‍ അവതരിപ്പിച്ചു. ലോകോത്തര നിലവാരത്തിലുള്ള സ്‍മാര്‍ട്ട്, കൊമേഴ്സ്യൽ പ്രോജക്റ്റുകളാണ് നടപ്പിലാക്കിയത്. ഇത് ഉപയോക്താക്കളെ കൂടുതൽ സംതൃപ്‍തരാക്കുമെന്നാണ് യൂണിയന്‍ കോപ് പ്രതീക്ഷിക്കുന്നത്.

ഓട്ടോമേറ്റഡ് ഡാറ്റ കളക്ഷൻ സംവിധാനങ്ങളുടെ രണ്ടാം ഘട്ടമാണ് പുതിയ പദ്ധതികളിൽ പ്രധാനപ്പെട്ടത്. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവര്‍ത്തിക്കുന്ന മൊബൈൽ സ്കാനിങ് സംവിധാനങ്ങള്‍ ഇതിൽപ്പെടുന്നു. പര്‍ച്ചേസ് ഓര്‍ഡര്‍, ഉൽപ്പന്നങ്ങള്‍ സ്വീകരിക്കൽ, വിതരണം, വിൽപ്പന എന്നിവയ്ക്ക് ഇത് പ്രയോജനപ്പെടും - യൂണിയന്‍ കോപ് ഐ.ടി വകുപ്പ് ഡയറക്ടര്‍ അയ്മാന്‍ ഓത്മാന്‍ പറഞ്ഞു.

ഏതാണ്ട് 80-ൽ അധികം ലോജിസ്റ്റിക്കൽ ഓപ്പറേഷനുകള്‍ക്ക് സഹായകമാകുന്ന അപ്ഗ്രേഡുകളും പദ്ധതിയുടെ ഭാഗമാണ്. പേപ്പര്‍രഹിത ഇടപാടുകള്‍, ഇന്‍റഗ്രേറ്റഡ് ഓൺലൈന്‍ സ്റ്റോര്‍ എക്സ്പീരിയന്‍സ് നൽകുന്ന യൂണിയന്‍ കോപ് വി.ആര്‍ ഷോപ്പിങ് ആപ്ലിക്കേഷന്‍ എന്നിവയും ഇതോടെ സാധ്യമാകും.

ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ ഓഫറുകള്‍ അറിയിക്കാന്‍ വാട്ട്‍സാപ്പ് ഫോര്‍ ബിസിനസ് ആപ്പ് സേവനവും ലോഞ്ച് ചെയ്തിട്ടുണ്ട്. സൗജന്യ വൈ-ഫൈ സേവനം എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിക്കും. ഇതുവരെ 17 ബ്രാഞ്ചുകളിൽ ഇത് നടപ്പാക്കി.

എല്ലാ പോയിന്‍റ് ഓഫ് സെയിൽ ഡിവൈസുകളിലും QR Code സേവനവും നടപ്പിലാക്കുന്നുണ്ട്. ഇത് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഇടപാടുകളുടെ റെസീപ്റ്റ് ഉണ്ടാക്കാന്‍ ഉപയോക്താക്കളെ സഹായിക്കും.

click me!