ഫൂഡ് ആൻഡ് ഗ്രോസറി വിഭാഗത്തിൽ നടപ്പിലാക്കിയ നവീനമായ പുതിയ രീതികൾക്ക് പുരസ്കാരം നേടി യൂണിയൻ കോപ്.
ഗോൾഡൻ സ്പൂൺ അവാർഡ്സിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി യൂണിയൻ കോപ്. Most Admired F&G Innovation of the Year പുരസ്കാരമാണ് ഇമേജസ് റീട്ടെയ്ൽ എം.ഇ ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ യൂണിയൻ കോപ് സ്വന്തമാക്കിയത്. ഫൂഡ്, ഗ്രോസറി റീട്ടെയ്ൽ മേഖലയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾക്കാണ് അവാർഡ്.
ഈ നേട്ടം സ്വന്തമാക്കുന്നതിൽ യൂണിയൻ കോപിന്റെ സാങ്കേതികവിദ്യ പരിഷ്കരണങ്ങൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഓപ്പറേഷണൽ എഫിഷ്യൻസി, ഉപയോക്താക്കളുടെ സംതൃപ്തി, ഫൂഡ് സേഫ്റ്റി എന്നിവ ഉറപ്പാക്കുന്നതായിരുന്നു പരിഷ്കാരങ്ങൾ.
"ഈ പുരസ്കാരത്തിന് നന്ദി. ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാൻ പുതിയ സാങ്കേതികവിദ്യകളും രീതികളും ആവിഷ്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ മുഴുവൻ ടീമിന്റെയും കഠിനാധ്വാനത്തിനുള്ള തെളിവ് കൂടെയാണ് ഈ പുരസ്കാരം." യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
ദുബായ് ജെ.ഡ്ബ്ല്യൂ മാരിയറ്റ് മറീനയിലാണ് പരിപാടി നടന്നത്.