യുഎഇ ദേശീയ പതാക ദിനം ആഘോഷിച്ച് യൂണിയന്‍ കോപ്

By Web Team  |  First Published Nov 3, 2022, 5:18 PM IST

യൂണിയന്‍ കോപിന്‍റെ എല്ലാ ശാഖകളിലും കൊമേഴ്സ്യല്‍ സെന്‍ററുകളിലും ദുബൈയിലെ തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലുമായി 42 ദേശീയ പതാകകള്‍ ഉയര്‍ത്തി. 


ദുബൈ: യുഎഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലും ദുബൈയിലെ തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലുമായി 42 പതാകകള്‍ ഉയര്‍ത്തി യൂണിയന്‍ കോപ്. സ്വന്തം രാജ്യത്തോടും രാജ്യത്തെ മികച്ച ഭരണ നേതൃത്വത്തോടുമുള്ള  ള്ള വിശ്വാസ്യതയും കൂറും പുലര്‍ത്തി, മാതൃക സൃഷ്ടിച്ചിരിക്കുകയാണ് യൂണിയന്‍ കോപ്. 

അല്‍ വര്‍ഖ സിറ്റി മാള്‍ ബില്‍ഡിങില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂണിയന്‍ കോപിന്‍റെ ഡിവിഷന്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍മാര്‍, സെക്ഷന്‍ മാനേജര്‍മാര്‍ യൂണിയന്‍ കോപിലെ നിരവധി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.  യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലും മറ്റ് യൂണിയന്‍ കോപ്  കെട്ടിടങ്ങളിലും വിവിധ ശാഖകളിലെയും കോഓപ്പറേറ്റീവിന്‍റെ കേന്ദ്രങ്ങളിലെയും മാനേജര്‍മാരുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

Latest Videos

undefined

ആഘോഷത്തിന്റെ ഭാഗമായി വിവിധ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലുമെത്തിയ ഉപഭോക്താക്കള്‍ക്ക് യൂണിയന്‍ കോപ് ജീവനക്കാര്‍ യുഎഇ പതാക വിതരണം ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനും 
ഭരണാധികാരികളോടുള്ള വിശ്വാസ്യതയും കൂറും പുതുക്കാനുമുള്ള അവസരമാണിതെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തുന്നതിനായി യൂണിയന്‍ കോപിന്‍റെ ഭാഗമായിട്ടുള്ള എല്ലാവരും കാത്തിരിക്കുന്ന അവസരമാണിതെന്നും ഐക്യത്തിന്‍റെയും ദേശീയ അഖണ്ഡതയുടെയും അടയാളമായാണ് ഇതിനെ കാണുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്ലാ മേഖലകളിലും യുഎഇ കൈവരിച്ച നേട്ടങ്ങളുടെ ഓര്‍മ്മ പുതുക്കാനുള്ള ദിനം കൂടിയാണിതെന്നും അതിനാലാണ് ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകാന്‍ കഴിയുന്നതെന്നും കോഓപ്പറേറ്റീവ് ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും ജീവനക്കാരും ഉപഭോക്താക്കളുമായി വിവിധ ശാഖകകളിലും കൊമേഴ്സ്യല്‍ സെന്‍ററുകളിലും ഈ അവസരം യൂണിയന്‍ കോപ് ആഘോഷിക്കാറുണ്ടെന്നും ഈ ദേശീയ അവസരത്തില്‍ എല്ലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ഒത്തുചേര്‍ന്ന് എമിറേറ്റിന്‍റെ ഒരുമയും, യുഎഇ തങ്ങള്‍ക്ക് പകരുന്ന ശക്തിയും അഭിമാനവും തെളിയിക്കാറുണ്ടെന്നും കോഓപ്പറേറ്റീവ് ചൂണ്ടിക്കാട്ടി. 

click me!