യൂണിയൻ കോപ്: ബാക് ടു സ്കൂൾ നറുക്കെടുപ്പിൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

By Web Team  |  First Published Sep 24, 2024, 5:04 PM IST

അൽ വർഖാ സിറ്റി മാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്.


യൂണിലിവറിനൊപ്പം യൂണിയൻ കോപ് സംഘടിപ്പിച്ച ബാക് ടു സ്കൂൾ പ്രചാരണപദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ നറുക്കെടുപ്പിൽ വിജയികളായി.

അൽ വർഖാ സിറ്റി മാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിൽ നിന്നുള്ള പ്രതിനിധികളും ഭാ​ഗമായി. ​ഗ്രാൻഡ് പ്രൈസായ ടെസ്ല കാർ അറബ് പൗരനാണ് ലഭിച്ചത്. ഇതിന് പുറമെ 17 പേർക്ക് കൂടെ സമ്മാനങ്ങൾ നേടാനായി. ഐപാഡ്, 1000 ദിർഹത്തിന്റെ ഷോപ്പിങ് വൗച്ചറുകൾ എന്നിവയും സമ്മാനമായി നൽകി.

Latest Videos

click me!