സ്കൂൾ തുറക്കാനിരികെ 60% വരെ കിഴിവ് അവതരിപ്പിച്ച് യൂണിയൻ കോപ്

By Web Team  |  First Published Aug 1, 2024, 5:32 PM IST

ദുബായ് ബ്രാഞ്ചുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാ​ഗുകൾ എന്നിവയിൽ കിഴിവ് നേടാനാകും


പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് വാർഷിക ബാക് ടു സ്കൂൾ ക്യാംപെയ്ൻ അവതരിപ്പിച്ച് യൂണിയൻ കോപ്. നാല് വ്യത്യസ്ത പ്രൊമോഷനൽ ഓഫറുകളിലായി നൂറുകണക്കിന് സ്കൂൾ സപ്ലൈ, ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവാണ് യൂണിയൻ കോപ് നൽകുന്നത്.

ദുബായ് ബ്രാഞ്ചുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാ​ഗുകൾ എന്നിവയിൽ കിഴിവ് നേടാനാകുമെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ, ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.

Latest Videos

ബാക്ക് ടു സ്കൂൾ പ്രൊമോഷനൊപ്പം ആഴ്ച്ച, മാസം തോറുമുള്ള ഓഫറുകളും തുടരും. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60​% വരെ കിഴിവ് ഇതിലൂടെ ലഭിക്കും. സ്നാക്ക്സ്, ബെവറേജസ് തുടങ്ങിയവയ്ക്കാണ് ഓഫറുകൾ.

click me!