റമദാൻ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്

By Web Team  |  First Published Feb 20, 2024, 5:39 PM IST

ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 75% വരെ കിഴിവ് ലഭിക്കും.


യൂണിയൻ കോപ് 2024-ലെ റമദാൻ പ്രൊമോഷൻസ് പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 75% വരെ കിഴിവ് ലഭിക്കും. പുണ്യമാസമായ റമദാനിൽ 4000-ത്തിൽ അധികം ഉൽപ്പന്നങ്ങളുടെ വില കുറച്ചിട്ടുണ്ട്.

ഇത്തവണ റമദാനിൽ 11 പുതിയ വിൽപ്പന ക്യാംപെയ്നുകളാണ് യൂണിയൻ കോപ് അവതരിപ്പിച്ചത്. ഇതിൽ ഷോപ് ആൻഡ് വിൻ ഓഫറും ഉൾപ്പെടുന്നു. യൂണിയൻ കോപ് ശാഖകളിലും മാളുകളിലും 200 ദിർഹത്തിന് മുകളിൽ ഷോപ് ചെയ്യുന്നവർക്ക് 14 കാറുകൾ സമ്മാനമായി ലഭിക്കാനുള്ള അവസരമാണിത്. ആഴ്ച്ചതോറും ഫുഡ്, ടെക്, വീട്ടുപകരണങ്ങൾ എന്നിവയിൽ കിഴിവ് ലഭിക്കും.

Latest Videos

യൂണിയൻ കോപിന്റെ 27 ശാഖകളിലും ഏഴ് കൊമേഴ്സ്യൽ സെന്ററുകളിലും വെബ്സ്റ്റോറിലും സ്മാർട്ട് ആപ്പിലും ഷോപ് ചെയ്യാം. അവശ്യ സാധനങ്ങൾ, കാൻഡ് ഉൽപ്പന്നങ്ങൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ, റമദാൻ സ്പെഷ്യൽ ഉൽപന്നങ്ങൾ എന്നിവയിൽ കിഴിവ് ലഭ്യമാണ്. യൂണിയൻ കോപ് ആപ്പിലൂടെയും വെബ്സ്റ്റോറിലൂടെയും 45 മിനിറ്റിനുള്ളിൽ അവശ്യസാധനങ്ങൾ ഓർഡർ ചെയ്യാനുമാകും.
 

click me!