600 ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

By Web Team  |  First Published Sep 6, 2024, 4:24 PM IST

പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, സു​ഗന്ധവ്യജ്ഞനങ്ങൾ, അരി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കും


സെപ്റ്റംബർ മാസം എട്ട് പുതിയ പ്രൊമോഷനൽ ക്യാംപെയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. ഇതിലൂടെ 70% വരെ കിഴിവ് നേടാനാകും. നിലവിലുള്ള ക്യാംപെയിനുകൾക്ക് പുറമെയാണിത്.

സെപ്റ്റംബർ ഒന്ന് മുതൽ തന്നെ കിഴിവുകൾ ലഭ്യമാകും. ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കിഴിവ് നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാ​ഗമാണ് ഓഫറുകൾ. ഏതാണ്ട് 600 ഉൽപ്പന്നങ്ങൾക്ക് കിഴിവ് ലഭ്യമാണ്. പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, സു​ഗന്ധവ്യജ്ഞനങ്ങൾ, അരി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കും. സ്മാർട്ട് സ്റ്റോർ, ആപ്പ് എന്നിവയിലൂടെയുള്ള ഓർഡറുകൾക്കും കിഴിവുണ്ട്.

Latest Videos

click me!