അഞ്ച് പ്രമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്; 65 ശതമാനം വരെ വിലക്കിഴിവ്

By Web Team  |  First Published Nov 15, 2022, 6:12 PM IST

1500ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവും ചില പ്രമോഷനുകളില്‍ 1+1 ഓഫറുകളും. ഓഹരി ഉടമകളായ ഉപഭോക്താക്കള്‍ക്കായി പര്‍ചേസ് ചെയ്യുമ്പോള്‍ 10 ശതമാനം വരെ തിരികെ ലഭിക്കുന്ന ഓഫറുകളുമുണ്ട്. 


ദുബൈ: നവംബര്‍ മാസത്തില്‍ അഞ്ച് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. 1500ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നതാണ് പുതിയ ക്യാമ്പയിനുകള്‍. ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലും പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങുന്നത് യൂണിയന്‍ കോപ് തുടരുകയാണെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായുള്ള മാര്‍ക്കറ്റിങ് പദ്ധതികളുടെ ഭാഗമാണിതെന്നും യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. 

ഓഹരി ഉടമകളായ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ക്യാമ്പയിന്‍ 

Latest Videos

undefined

തമായസ് ഗോള്‍ഡ് കാര്‍ഡുള്ള ഓഹരി ഉടമകളായ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. യൂണിയന്‍ കോപിന്റെ ഏതെങ്കിലും ശാഖയില്‍ 1000 ദിര്‍ഹത്തിന് മുകളില്‍ പര്‍ചേസ് നടത്തുമ്പോള്‍ 10 ശതമാനം തിരികെ ലഭിക്കുന്നതാണ് ഈ ഓഫര്‍. നവംബര്‍ 15ന് തുടങ്ങുന്ന ക്യാമ്പയിന്‍ നവംബര്‍ 30 വരെ നീളും. പര്‍ചേസുകളിലൂടെ തിരികെ ലഭിക്കുന്ന 10 ശതമാനം, ഓഹരി ഉടമകളുടെ ഇഷ്ടാനുസരണം ഉടന്‍ തന്നെ ക്രെഡിറ്റ് ആക്കുകയോ ക്യാമ്പയിന്‍ കാലയളവില്‍ തന്നെ പിന്നത്തേക്കായി മാറ്റുകയോ ചെയ്യാം. നവംബര്‍ പ്രൊമോഷണല്‍ ക്യാമ്പയിനുകളില്‍ തെരഞ്ഞെടുക്കപ്പെട്ട ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറുകളുമുണ്ടെന്ന്  ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.

 പ്രൊമോഷണല്‍ ക്യാമ്പയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ നവംബര്‍ മാസത്തിലുടനീളം യൂണിയന്‍ കോപിന്റെ വിവിവിധ ഓണ്‍ലൈന്‍. ഓഫ്‌ലൈന്‍ മീഡിയ ചാനലുകളിലൂടെ പ്രഖ്യാപിക്കും. നൂറുകണക്കിന് ഭക്ഷ്യ,ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്കാണ് ക്യാമ്പയിനില്‍ വിലക്കിഴിവ് ലഭിക്കുക. ഹോംകെയര്‍, ലോണ്ടറി, ക്ലീനിങ്, ഡിസ്‌പോസിബിള്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, ഈന്തപ്പഴം, നട്‌സ്, ചായപ്പൊടി, കാപ്പിപ്പൊടി, കുക്കിങ് ആന്‍ഡ് ബേക്കിങ്, ഫ്രഷ് (മാസം, മത്സ്യം), പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയക്ക് ഉള്‍പ്പെടെയാണ് ക്യാമ്പയിനില്‍ വിലക്കിഴിവ് ലഭിക്കുക. 

ഓണ്‍ലൈന്‍ ഓഫറുകള്‍ 

യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും ആകര്‍ഷകമായ പ്രൊമോഷനുകള്‍ നല്‍കുന്നുണ്ട്. ഇലക്ട്രോണിക്‌സ്, ഫുഡ് ആന്‍ഡ് ബിവറേജ്, പഴങ്ങള്‍, പക്കറികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് യൂണിയന്‍ കോപിന്റെ സ്മാര്‍ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി നവംബറില്‍ ഓഫറുകള്‍ ലഭ്യമാണ്. അഞ്ച് ക്യാമ്പയിനുകളായി നവംബര്‍ മാസത്തിലുടനീളം പ്രൊമോഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക മാത്രമല്ല വീട്ടിലിരുന്ന് കൊണ്ട് ത്‌നെ യൂണിയന്‍ കോപിന്റെ ഷോപ്പിങ് അനുഭവം ലഭിക്കാനും  ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.ഓണ്‍ലൈന്‍  ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനായി എക്‌സ്പ്രസ് ഡെലിവറി, പിക് അപ് സേവനങ്ങള്‍, ഹോള്‍സെയില്‍ പര്‍ചേസുകള്‍, ഓഫറുകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകളും യൂണിയന്‍ കോപ് ഇ സ്റ്റോറില്‍ ലഭിക്കുന്നു.
 

click me!