ഗതാഗത തിരക്കുള്ള ദുബായ് ഹില്‍സ്, ബര്‍ഷാ മേഖലകളിലെ സിഗ്നലുകളില്‍ കാത്ത് നില്‍ക്കാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.
ദുബായ്: ദുബായ് ഹില്‍സ് മാള്‍ പ്രോജക്ടിലേക്ക് നീളുന്ന റോഡുകളുടെയും പാലങ്ങളുടെയും എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുും പൂര്‍ത്തിയായതായി ദുബായ് റോഡ്സ് ആന്‍സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). ഇതിന്‍റെ ഭാഗമായി ഉമ്മുസഖീമില്‍ വലിയ പാലം തുറന്നു. യാത്രാ ദൈര്‍ഘ്യം പതിനെട്ട് മിനിറ്റില്‍ നിന്ന് ഏഴ് മിനിറ്റാക്കി ചുരുക്കുന്ന പ്രധാന പാലമാണ് ആര്‍ടിഎ യാത്രയ്ക്കായി ശനിയാഴ്ച തുറന്നു കൊടുത്തത്.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് അല്‍ ഖൈല്‍ റോഡിലേക്ക് ബന്ധപ്പിക്കുന്നതാണ് പുതിയ പാലം. ആര്‍ടിഎ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 13 പാലങ്ങളില്‍ ഒന്നാണിത്. രണ്ട് ദിശകളിലേക്കും നാല് വരിപ്പാതയുള്ള ഉമ്മുസഖീം പാലത്തിന്റെ നീളം അര കിലോമീറ്ററാണ്. ഗതാഗത തിരക്കുള്ള ദുബായ് ഹില്‍സ്, ബര്‍ഷാ മേഖലകളിലെ സിഗ്നലുകളില്‍ കാത്ത് നില്‍ക്കാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.
undefined
മണിക്കൂറില്‍ 8000 വാഹനങ്ങള്‍ ഇരു ദിശകളിലേക്കും കടന്നു പോകുന്ന പ്രധാന വീഥിയാണിത്. 3700 മീറ്ററാണ് നിര്‍മ്മാണത്തിലിരിക്കുന്ന 13 പാലങ്ങളുടെ നീളം. മണിക്കൂറില്‍ 23,500 വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോകാന്‍ സാധിക്കുന്ന പാലങ്ങളാണ് ആര്‍ടിഎയുടെ റോഡ് നിര്‍മ്മാണ പദ്ധതിയിലൂടെ സാക്ഷാത്കരിക്കുന്നത്.
സൗദിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 1000 റിയാൽ പിഴ