യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നു

By Web Team  |  First Published Nov 24, 2020, 5:58 PM IST

കഴിഞ്ഞ  24 മണിക്കൂറിനിടെ നടത്തിയ 1,00,011 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 1,61,365 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,50,261 പേരും ഇതിനോടകം രോഗമുക്തരായി


അബുദാബി: യുഎഇയില്‍ അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചികിത്സയിലായിരുന്ന 683 പേരാണ് രോഗമുക്തരായത്.

കഴിഞ്ഞ  24 മണിക്കൂറിനിടെ നടത്തിയ 1,00,011 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 1,61,365 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,50,261 പേരും ഇതിനോടകം രോഗമുക്തരായി. 559 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 10,545 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. യുഎഇയില്‍ ഇതുവരെ 1.60 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 

Latest Videos

click me!