യുഎഇയില്‍ നാല് കൊവിഡ് മരണം കൂടി; 1289 പേര്‍ക്ക് കൂടി രോഗം

By Web Team  |  First Published Dec 1, 2020, 5:28 PM IST

1,29,900 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ ഉടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,70,149 ആയി. ഇവരില്‍ 1,55,667 പേരാണ് ഇതിനോടകം രോഗമുക്തരായത്.


അബുദാബി: യുഎഇയില്‍ പുതിയതായി 1289 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 768 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

1,29,900 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ ഉടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,70,149 ആയി. ഇവരില്‍ 1,55,667 പേരാണ് ഇതിനോടകം രോഗമുക്തരായത്. 576 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു. നിലവില്‍ 13,906 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.68 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്. 

Latest Videos

click me!