യുഎഇയില്‍ 1269 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

By Web Team  |  First Published Nov 20, 2020, 6:16 PM IST

പുതിയതായി നടത്തിയ 1,29,558 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1,56,523 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,47,309 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.


അബുദാബി: യുഎഇയില്‍ 1269 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി വെള്ളിയാഴ്‍ച ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 840 പേര്‍ രോഗമുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പുതിയതായി നടത്തിയ 1,29,558 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1,56,523 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,47,309 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 547 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ രാജ്യത്ത് 8,667 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. 1.54 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയതായാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Latest Videos

click me!