യുഎഇയില്‍ കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു

By Web Team  |  First Published Dec 2, 2020, 6:52 PM IST

136,483 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ ഉടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.


അബുദാബി: യുഎഇയില്‍ പുതിയതായി 1,285 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ബുധനാഴ്ച ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 713 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

136,483 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ ഉടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 171,434 ആയി. ഇവരില്‍ 156,380 പേരാണ് ഇതിനോടകം രോഗമുക്തരായത്. 580 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു. നിലവില്‍ 14,474 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.69 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.

Latest Videos

click me!