യുഎഇയില്‍ 1,305 പേര്‍ക്ക് കൂടി കൊവിഡ്

By Web Team  |  First Published Nov 26, 2020, 9:23 PM IST

യുഎഇയില്‍ ഇതുവരെ 1.6 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.


അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി  1,305 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചികിത്സയിലായിരുന്ന 826 പേരാണ് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 136,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 163,967 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 151,870 പേരും ഇതിനോടകം രോഗമുക്തരായി. 564 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 11,533 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. യുഎഇയില്‍ ഇതുവരെ 1.6 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Latest Videos

click me!