യുഎഇയില്‍ ഇന്നും ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Oct 26, 2020, 4:30 PM IST

480 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 5,004 പേര്‍ ചികിത്സയിലാണ്.


അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച 1,111 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. രോഗമുക്തരുട എണ്ണത്തിലും വര്‍ധനവുണ്ടായി.1,819 പേര്‍ കൂടി രോഗമുക്തി നേടി.

126,234 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍  120,750 പേര്‍ രോഗമുക്തി നേടി. 480 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 5,004 പേര്‍ ചികിത്സയിലാണ്. 85,093 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 12.5 ദശലക്ഷത്തിലധികമായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest Videos

click me!