യുഎഇയില്‍ കനത്ത ചൂട്; താ​പ​നി​ല ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ

By Web Team  |  First Published Jul 10, 2024, 12:35 PM IST

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്.


അബുദാബി: യുഎഇയില്‍ താപനില കുതിച്ചുയരുന്നു. ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. തിങ്കളാഴ്ച രാജ്യത്ത് ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. അതേസമയം താപനില വർധനയെ ഉഷ്ണതരംഗം എന്ന് തരംതിരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടർച്ചയായ ദിവസങ്ങളിൽ താപനില സാധാരണ ശരാശരിയേക്കാൾ കൂടുതലാകുമ്പോഴാണ് ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി. 

Latest Videos

Read Also -  ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂ​ലൈ 12

രാജ്യത്ത് എല്ലായിടത്തും ഉയർന്ന ചൂട് ഉണ്ടാകുമ്പോഴും ചി​ല​യി​ട​ങ്ങ​ളി​ൽ സെ​പ്​​റ്റം​ബ​ർ​വ​രെ വേ​ന​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ൽ ഐ​നി​ലെ ഉ​മ്മു​അ​സി​മു​ൽ എ​ന്ന സ്ഥ​ല​ത്ത്​ ക​ഴി​ഞ്ഞ ആ​ഴ്ച 50.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ന​ത്ത ചൂ​ടി​നി​ട​യി​ലും രാ​ജ്യ​ത്ത്​ ചി​ല​യി​ട​ങ്ങ​ളി​ൽ സെ​പ്​​റ്റം​ബ​ർ​ വ​രെ വേ​ന​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ൽ ഐ​നി​ലെ ഉ​മ്മു​അ​സി​മു​ൽ എ​ന്ന സ്ഥ​ല​ത്ത്​ ക​ഴി​ഞ്ഞ ആ​ഴ്ച 50.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ ചൂ​ട്​ വ​ള​രെ നേ​ര​ത്തേ​യാ​ണ് ശ​ക്ത​മാ​യ​ത്​. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16നാ​ണ്​ 50 ഡി​ഗ്രി എ​ന്ന പ​രി​ധി​യി​ൽ എ​ത്തി​യ​ത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!