പൊടിനിറഞ്ഞ അന്തരീക്ഷം, ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്; യുഎഇയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

By Web Team  |  First Published Jun 10, 2024, 1:56 PM IST

അന്തരീക്ഷം പൊടിനിറഞ്ഞത് ആകുന്നത് മൂലം ഇന്ന് രാത്രി എട്ട് മണി വരെ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.


അബുദാബി: യുഎഇയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (തിങ്കളാഴ്ച) അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞതാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

അന്തരീക്ഷം പൊടിനിറഞ്ഞത് ആകുന്നത് മൂലം ഇന്ന് രാത്രി എട്ട് മണി വരെ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥ മൂലം ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും ഫോണിലും മറ്റും നോക്കി അശ്രദ്ധമായി വാഹനമോടിക്കരുതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ചില കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ഇന്ന് താപനില 47 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. 

Latest Videos

Read Also - പ്രവാസികൾക്ക് കോളടിച്ചു! നീണ്ട അവധി, ബലിപെരുന്നാളിന് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും, പ്രഖ്യാപിച്ച് യുഎഇ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!