Latest Videos

കനത്ത ചൂട്; യുഎഇയില്‍ ജുമുഅ പത്ത് മിനിറ്റ് ആയി ചുരുക്കാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Jun 28, 2024, 4:17 PM IST
Highlights

ഖുതുബക്കും നമസ്കാരത്തിനും എടുക്കുന്ന സമയം 10 മിനിറ്റില്‍ കവിയരുതെന്നാണ് നിര്‍ദ്ദേശം.

ദുബൈ: യുഎഇയില്‍ ചൂട് കനത്തതോടെ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ (ഖുതുബ) 10 മിനിറ്റായി ചുരുക്കാൻ അധികൃതർ രാജ്യത്തെ ഇമാമുമാരോട് ആവശ്യപ്പെട്ടു. താപനില ഉയര്‍ന്ന സാഹചര്യത്തില്‍ പള്ളിക്ക് പുറത്ത് നില്‍ക്കുന്നവരുടെ ഉള്‍പ്പെടെ സുരക്ഷ പരിഗണിച്ചാണ് നടപടി. ജൂണ്‍ 28 വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ തുടങ്ങുന്നത് വരെ ഈ ഉത്തരവ് നിലവിലുണ്ടാകും. 

ഖുതുബക്കും നമസ്കാരത്തിനും എടുക്കുന്ന സമയം 10 മിനിറ്റില്‍ കവിയരുതെന്നാണ് നിര്‍ദ്ദേശം. വിശ്വാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മസ്ജിദുകളില്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനുമാണിതെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്‍റ് പറഞ്ഞു. അതേസമയം മക്കയിലെ വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും ജുമുഅ ഖുതുബ, നമസ്കാര സമയം 15 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യ ബാങ്കിനും രണ്ടാം ബാങ്കിനും ഇടയിലെ ഇടവേള 10 മിനിറ്റ് ആക്കി കുറച്ചിട്ടുമുണ്ട്. 

Read Also -  പ്രവാസികള്‍ക്ക് ആശ്വാസം; ആകാശ എയര്‍ യുഎഇയിലേക്ക് എത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!