കേരളത്തിലുള്ള പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി യുഎഇ അധികൃതര്‍

By Web Team  |  First Published Aug 1, 2024, 1:15 PM IST

അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് 0097180024 അല്ലെങ്കിൽ 00971 80044444 എന്ന ഹെൽപ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാം.


തിരുവനന്തപുരം: കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ എംബസി. കേരളത്തില്‍ പെയ്യുന്ന കനത്ത മഴയുടെ സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഉയരം കൂടിയ സ്ഥലങ്ങള്‍, താഴ്വരകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് യുഎഇ പൗരന്മാര്‍ ഒഴിവാക്കണമെന്ന് കേരളത്തിലെ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സാമൂഹിക മാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കി. 

അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് 0097180024 അല്ലെങ്കിൽ 00971 80044444 എന്ന ഹെൽപ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാം. തൗജോദി (Tawajodi) സേവനത്തിനായി റജിസ്റ്റർ ചെയ്യാനും അഭ്യർഥിച്ചിട്ടുണ്ട്. 

Latest Videos

undefined

Read Also -  ലൈവില്‍ കണ്ടത് ജസ്റ്റിന്‍റെ മൃതദേഹമെന്ന് സംശയം; വിദേശത്ത് നിന്നെത്തി അമ്മാവൻ, സ്ഥലത്തെത്തിയപ്പോൾ മൃതദേഹമില്ല

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!