സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

By Web Team  |  First Published Nov 17, 2022, 10:39 PM IST

കൃത്രിമം കാട്ടുന്ന സ്ഥാപനങ്ങള്‍ക്ക് ഇരുപതിനായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. ഇമാറാത്തിക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയും പിന്നീട് ജോലിക്ക് എടുക്കാതിരിക്കുകയും ചെയ്താല്‍ ഇരുപതിനായിരം ദിര്‍ഹം പിഴ ലഭിക്കും. 


അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുകയും ചെയ്യും.

സ്വദേശിവത്കരണ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇ തൊഴിൽ മന്ത്രാലയത്തിന്റെ നടപടി. അടുത്ത ജനുവരി ഒന്ന് മുതല്‍ അന്‍പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം ഇമാറത്തികളുണ്ടായിരിക്കണം എന്നാണ് നിയമം. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ പ്രതിമാസം ഒരു സ്വദേശി ജീവനക്കാരന് ആറായിരം ദിര്‍ഹം എന്ന നിരക്കിൽ പിഴയൊടുക്കണം. സ്വദേശിവൽക്കരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകും. 

Latest Videos

Read also: സൗദി അറേബ്യയില്‍ വാഹന റിപ്പയറിങ് രംഗത്തെ 15 ജോലികൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

കൃത്രിമം കാട്ടുന്ന സ്ഥാപനങ്ങള്‍ക്ക് ഇരുപതിനായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. ഇമാറാത്തിക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയും പിന്നീട് ജോലിക്ക് എടുക്കാതിരിക്കുകയും ചെയ്താല്‍ ഇരുപതിനായിരം ദിര്‍ഹം പിഴ ലഭിക്കും. മാത്രമല്ല സ്വദേശിവത്കരണ നിബന്ധനപാലിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. 

സ്വദേശിവത്കരണത്തിന്റെ പേരില്‍ കൈപ്പറ്റിയ ആനുകൂല്യങ്ങൾ സ്ഥാപനം തിരികെ നൽകേണ്ടി വരും. സ്വദേശിവത്കരണനിയമത്തെ മറികടക്കുന്നതിനുള്ള ശ്രമങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ശക്തമായ നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലുകളില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്വദേശിവൽക്കരണം ശക്തമാക്കുന്നത്.

Read also: ദുബൈയിലെ സിഗ്നലില്‍ ഗതാഗതം നിയന്ത്രിച്ച പ്രവാസി വൈറല്‍; ആദരവുമായി ദുബൈ പൊലീസ്

click me!