യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടുപോകാത്തവര്‍ക്കുള്ള ഫൈനുകളില്‍ മാറ്റം വരുത്തി

By Web Team  |  First Published Nov 5, 2022, 5:12 PM IST

ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ യുഎഇയില്‍ പ്രവേശിച്ചവര്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുകയാണെങ്കില്‍ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. 


അബുദാബി: യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തതിനുള്ള ഫൈനുകള്‍ ഏകീകരിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിരിറ്റിയുമാണ് നിരക്കുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.

ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ യുഎഇയില്‍ പ്രവേശിച്ചവര്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുകയാണെങ്കില്‍ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. നേരത്തെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതമായിരുന്നു. അതേസമയം താമസ വിസയിലുള്ളവരുടെ ഓവര്‍ സ്റ്റേ ഫൈനുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു. ഇവര്‍ ഓരോ ദിവസവും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. താമസ വിസക്കാര്‍ക്ക് നേരത്തെ പ്രതിദിനം 25 ദിര്‍ഹമായിരുന്നു ഓവര്‍സ്റ്റേ ഫൈന്‍.

Latest Videos

Read also:  നിലമ്പൂര്‍ തേക്കില്‍ ശൈഖ് മുഹമ്മദിന്‍റെ ചിത്രം; ദുബൈ ഭരണാധികാരിക്ക് നല്‍കണമെന്ന മോഹവുമായി മലയാളി

പുതിയ ഫീസുകളെക്കുറിച്ച് രാജ്യത്തുനീളമുള്ള ടൈപ്പിങ് സെന്ററുകള്‍ക്ക് അധികൃതരില്‍ നിന്ന് വിവരം ലഭിച്ചു. കഴിഞ്ഞ മാസം യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഓവര്‍ സ്റ്റേ ഫൈനുകളിലും മാറ്റം വരുത്തിയത്. വിവിധ തരം വിസകളിലെ ഓവര്‍ സ്റ്റേ നടപടികള്‍ ഏകീകരിക്കുകയാണ് പുതിയ നടപടിയിലൂടെ ചെയ്‍തത്.

Read also: ദുബൈയില്‍ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടും

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി
ഉമ്മുല്‍ഖുവൈന്‍: മലയാളി യുഎഇയില്‍ നിര്യാതനായി. മലപ്പുറം പൂക്കിപ്പറമ്പ് കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി (54) ആണ് ഉമ്മുല്‍ഖുവൈനില്‍ മരിച്ചത്. ഫോര്‍ക്ക് ലിഫ്റ്റ് കമ്പനി നടത്തി വരികയായിരുന്നു. പരേടത്ത് കുഞ്ഞിന്‍-കുഞ്ഞാച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ, മക്കള്‍: ആസിഫ്, ഉമര്‍, ഷിഫാന. 

click me!