ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് അബ്ദുല്ല അല്‍ സുവൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അബുദാബി: യുഎഇയില്‍ ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 11,988 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ നിന്ന് ആകെ 29,758.743 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 2,397 വെബ്സൈറ്റുകള്‍ നിരോധിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് അബ്ദുല്ല അല്‍ സുവൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലഹരിമരുന്ന് നിർമാർജനത്തിനായി 30ലേറെ രാജ്യങ്ങളിലെ ഏജൻസികളുടെ സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. യുഎഇ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന് പുറത്തുനിന്ന് 4481 കിലോ ലഹരി പിടിച്ചെടുത്തതായും അറിയിച്ചു.
Read Also - വിമാന നിരക്ക് ഉയരുന്നതിനിടെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം