സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അബുദാബി: ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് യുഎഇ. ജൂലൈ 21 വെള്ളിയാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്കും ജൂലൈ 21നാണ് അവധി.
ഹിജ്‌റ പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ പൊതുമേഖലയ്ക്ക് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ജൂലൈ 20ന് വ്യാഴാഴ്ചയാണ് എമിറേറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 20ന് ഹിജ്‌റ പുതുവര്‍ഷാരംഭം പ്രമാണിച്ച് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. ജൂലൈ 24 തിങ്കളാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
Read Also - മയക്കുമരുന്ന് കേസുകള്‍; ജയിലുകളിൽ കഴിയുന്നത് പ്രവാസി മലയാളികളടക്കം 350ഓളം ഇന്ത്യക്കാർ
ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് കുവൈത്തിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 19നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20ന് വിശ്രമദിനമായും പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയും ശനിയും കഴിഞ്ഞ ജൂലൈ 23 ഞായറാഴ്ചയാകും ഇനി മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുക. അതേസമയം ഹിജ്‌റ പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി ഒമാനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും. വാരാന്ത്യ ദിനങ്ങളടക്കം മൂന്നു ദിവസം അവധി ലഭിക്കും.
Read Also - കാര്യം നിസ്സാരം!; സൗദിയില്‍ കാറിന് തീയിട്ട് യുവാവ്, പിടികൂടി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..