ശമ്പളത്തോട് കൂടിയ അവധി, പ്രവാസികൾക്ക് സന്തോഷം; ആകെ 4 ദിവസം അവധി, പൊതു-സ്വകാര്യ മേഖലകൾക്ക് ബാധകമെന്ന് യുഎഇ

By Web Team  |  First Published Nov 23, 2024, 11:06 AM IST

പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിവസങ്ങളാണ് ലഭിക്കുക. 


അബുദാബി: യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. ആകെ നാല് ദിവസമാണ് അവധി ലഭിക്കുക. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. 

സ്വകാര്യ മേഖലയ്ക്ക് ഡിസംബര്‍ 2,3 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളത്തോട് കൂടിയ അവധിയാണ് ഇത്. അവധി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ച്ചയായി നാല് ദിവസമാണ് സ്വകാര്യ മേഖലയ്ക്ക് അവധി ലഭിക്കുക. ഫെഡറല്‍ ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുള്ള അവധിയും യുഎഇ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയ്ക്കുള്ള അതേ അവധി ദിവസങ്ങള്‍ തന്നെയാണ് പൊതുമേഖലയ്ക്കും ലഭിക്കുക. 

The Ministry of Human Resources and Emiratisation (MoHRE) has announced that 2 and 3 December 2024 will be an official paid holiday for all private sector employees in the UAE in celebration of the 53rd Eid Al Etihad.

On this occasion, MoHRE extends its sincere congratulations…

— وزارة الموارد البشرية والتوطين (@MOHRE_UAE)

Latest Videos

click me!