നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ, മലയാളികൾക്ക് സർപ്രൈസ് 'സമ്മാനം'

By Web Team  |  First Published Sep 10, 2024, 1:17 PM IST

ശമ്പളത്തോട് കൂടിയ അവധിയാണ് സ്വകാര്യ മേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 


അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിവസം ജോലി ചെയ്യുന്നവര്‍ക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോട് കൂടിയ അവധിക്കും അര്‍ഹതയുണ്ട്.

Latest Videos

undefined

Read Also - രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; യുഎഇയിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം

മലയാളികള്‍ക്കൊരു സര്‍പ്രൈസും ഇത്തവണത്തെ അവധി പ്രഖ്യാപനത്തിലുണ്ട്. തിരുവോണ ദിവസമാണ് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ കാലത്തിന് ശേഷമാണ് തിരുവോണത്തിന്‍റെ ദിവസം പൊതു അവധി വരുന്നത്. 

 

https://www.youtube.com/watch?v=QJ9td48fqXQ

click me!