പുതിയ നിരക്കുകൾ ഇന്ന് അര്‍ധരാത്രി മുതലാണ് പ്രാബല്യത്തില്‍ വരിക.
അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില കുറയും. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.66 ദിര്‍ഹം ആണ് പുതിയ വില. സെപ്തംബര്‍ മാസത്തില്‍ ഇത് ലിറ്ററിന് 2.90 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.54 ദിര്‍ഹം ആണ് ഒക്ടോബര്‍ മാസത്തിലെ നിരക്ക്. സെപ്തംബര്‍ മാസത്തില്‍ ഇത് 2.78 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് 2.47 ദിര്‍ഹം ആണ് പുതിയ നിരക്ക്. 2.71 ദിര്‍ഹം ആയിരുന്നു സെപ്തംബര്‍ മാസത്തില്‍. ഡീസലിനും വില കുറയും. 2.6 ദിര്‍ഹം ആണ് പുതിയ നിരക്ക്. നിലവില്‍ ഇത് 2.78 ദിര്‍ഹം ആണ്.
undefined
Read Also - ജിദ്ദ ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ വൻ തീപിടിത്തം, മലയാളികൾ ജോലിചെയ്യുന്ന കടകളും അഗ്നിക്കിരയായി, വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം