സുപ്രധാന പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്; മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകും

By Web TeamFirst Published Oct 8, 2024, 5:14 PM IST
Highlights

അധ്യാപകരുടെ നേട്ടങ്ങളും മികവും പരിഗണിച്ചാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക. 

ദുബൈ: മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ യുഎഇ. സ്വകാര്യ മേഖലയിലെ അധ്യാപകർക്ക്, നേട്ടങ്ങളും മികവും കണക്കിലെടുത്താണ് അംഗീകാരം നൽകുക. കുട്ടികൾക്കുള്ള കേന്ദ്രങ്ങൾ മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള അധ്യാപകരെ വരെ പരിഗണിക്കും. 

അപേക്ഷകൾ ഈ മാസം 15 മുതൽ നൽകാനാകമെന്ന് ദുബൈ കെഎച്ച്ഡിഎ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അധ്യാപകർക്ക് അംഗീകാരം നൽകുന്ന പ്രഖ്യാപനം നടത്തിയത്.

Latest Videos

Read Also -  പ്രവാസികൾക്ക് തിരിച്ചടി, ഒമാനിൽ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!