കൊവിഡ് മുന്നണിപ്പോരാളികൾക്ക് വാക്സീൻ; അടിയന്തര അനുമതി നല്‍കി യുഎഇ

By Web Team  |  First Published Sep 15, 2020, 6:43 AM IST

അബുദാബിയിൽ നടക്കുന്ന മൂന്നാംഘട്ട വാക്സീൻ പരീക്ഷണത്തിൽ കഴിഞ്ഞ ആറ് ആഴ്ചകളായി 125 രാജ്യക്കാരായ 31,000 പേർ പങ്കെടുക്കുന്നതായി മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ പ്രിൻസിപ്പൽ  ഇൻവെസ്റ്റിഗേറ്ററായ നവാൽ അൽ കഅബി പറഞ്ഞു. 


അബുദാബി: കൊവിഡ് മുന്നണിപ്പോരാളികൾക്ക് വാക്സീൻ നൽകാൻ യുഎഇയുടെ അടിയന്തര അനുമതി. രാജ്യത്ത് മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന വാക്സീൻ കൊവിഡിനെതിരെ ശക്തമായി പ്രതികരിക്കുന്നതായി
ആരോഗ്യ രോഗപ്രതിരോധ മന്ത്രി അറിയിച്ചു. യുഎഇയില്‍ 777 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് മുന്നണിപ്പോരാളികൾക്ക് വാക്സീൻ നൽകാൻ യുഎഇ അടിയന്തര അനുമതി നല്‍കി. രാജ്യത്ത് മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന വാക്സിന്‍ ശരീരത്തിലെ ദോഷവസ്തുക്കൾക്കെതിരെ പ്രതികരിക്കുന്നതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ് അറിയിച്ചു. 

Latest Videos

undefined

ഈ സാഹചര്യത്തില്‍ വാക്സീനിന്റെ സുരക്ഷാ പരിശോധന നടത്തിയതായും ഫലം മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബിയിൽ നടക്കുന്ന മൂന്നാംഘട്ട വാക്സീൻ പരീക്ഷണത്തിൽ കഴിഞ്ഞ ആറ് ആഴ്ചകളായി 125 രാജ്യക്കാരായ 31,000 പേർ പങ്കെടുക്കുന്നതായി മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ പ്രിൻസിപ്പൽ  ഇൻവെസ്റ്റിഗേറ്ററായ നവാൽ അൽ കഅബി പറഞ്ഞു. മറ്റു ‌അസുഖങ്ങളുള്ള 1000 മുന്നണിപ്പോരാളികൾക്ക് വാക്സീൻ പരീക്ഷിക്കുകയും ഫലം വിജയമാവുകയും ചെയ്തു. 

മറ്റു വാക്സീനുകൾ നൽകുമ്പോഴുള്ള പാർശ്വഫലങ്ങള്‍ മാത്രമേ ഇവർക്കുണ്ടായിട്ടുള്ളൂ. ഗുരുതരമായ പാർശ്വ ഫലങ്ങളോ മറ്റു രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇപ്പോഴുണ്ടായ ഫലം പഠനം കൂടുതൽ ശക്തമായി തുടരുന്നതിന് പ്രചോദനമാകുമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ 777 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 530പേര്‍ രോഗമുക്തരായി. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

click me!