ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് പേരുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി.
റിയാദ്: രണ്ട് സൗദി ഭീകരര്‍ക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകരതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും പിന്തുണക്കുകയും ചെയ്ത പ്രതികൾക്കാണ് വധശിക്ഷ നടപ്പാക്കിയത്.
സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാനും ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഭീകരാക്രമണങ്ങള്‍ നടത്താന്‍ മറ്റു ഭീകരര്‍ക്ക് സഹായങ്ങള്‍ നല്‍കുകയും രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും മറ്റും ചെയ്ത അബ്ദുറഹ്മാന്‍ ബിന്‍ ശബാബ് ബിന്‍ അലി അല്‍ഉതൈബി, മാജിദ് ബിന്‍ അബ്ദുല്‍ഹമീദ് ബിന്‍ അബ്ദുല്‍കരീം അല്‍ദൈഹാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.
undefined
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..