സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനും പൊലീസ് സ്റ്റേഷനുകള്‍, ചെക്ക് പോയിന്‍റുകള്‍, പട്രോള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് നേരെ വെടിവെച്ചതിനും ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തതിനുമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.
റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ബിന്‍ നബീല്‍ ബിന്‍ മുഹമ്മദ് ആലുജൗഹറി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനും പൊലീസ് സ്റ്റേഷനുകള്‍, ചെക്ക് പോയിന്‍റുകള്‍, പട്രോള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് നേരെ വെടിവെച്ചതിനും ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തതിനുമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. അതേസമയം കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് അസീര്‍ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഹാദി ബിൻ അലി ബിൻ ആയിദ് അൽഖഹ്താനിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദീബ് ബിൻ സഈദ് ബിൻ മുഹമ്മദ് അൽഖഹ്താനിയുടെ ശിക്ഷയാണ് അസീർ നടപ്പാക്കിയത്.
ജോലിക്കിടെ ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനിൽകുന്നത്തിൽ പി.എം സാജൻ (57) ദമ്മാമിൽ ഹൃ
ദയാഘാതം മൂലം നിര്യാതനായി. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
32 വർഷമായി ദമ്മാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ യു.എസ്.ജി മിഡിൽ ഈസ്റ്റ് കമ്പനിയിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. എല്ലാവരോടും ഹ്യദ്യമായ പെരുമാറ്റം കാത്ത് സൂക്ഷിച്ചിരുന്ന സാജന്റെ ആകസ്മിക വേർപാട് കമ്പനിയിലെ സഹപ്രവർത്തകരെ ദുഖത്തിലാഴ്ത്തി. പന്തളം മുടിയൂർക്കോണം വാലിൽ വടക്കേതിൽ സിജിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർത്ഥിയായ സോന, എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ അനു എന്നിവർ മക്കളാണ്.
ബാബു, ജോയ്, സാമുവേൽ എന്നിവർ സഹോദരങ്ങളും ദമ്മാമിലുള്ള റോബിൻ ബാബു, റോസ്ബിൻ ബാബു എന്നിവർ സഹോദരപുത്രന്മാരുമാണ്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി അധിക്യതരുടേയും സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെയും നേത്യത്വത്തിൽ പുരോഗമിക്കുന്നു.