കഞ്ചാവുമായി രണ്ട് പ്രവാസികള്‍ ഒമാനില്‍ പിടിയില്‍

By Web Team  |  First Published Aug 8, 2024, 4:25 PM IST

നിയമ നടപടികള്‍ ആരംഭിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു. 


മസ്കറ്റ്: കഞ്ചാവുമായി രണ്ട് പ്രവാസികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. കഞ്ചാവ് കൈവശം സൂക്ഷിച്ച രണ്ടുപേരെ അധികൃതര്‍ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പിടിയിലായവര്‍ ഏഷ്യന്‍ രാജ്യക്കാരാണ്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ ആരംഭിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഒമാനില്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് ട്രക്കില്‍ കടത്തുകയായിരുന്ന  2,000 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.

Latest Videos

undefined

Read Also -  നാട്ടിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾ മാത്രം; ഉറങ്ങാൻ കിടന്ന റഫീഖ് പിന്നെ ഉണർന്നില്ല, മരണം ഹൃദയസ്തംഭനം മൂലം

സീബ് വിലായത്തില്‍ ഒരു ട്രക്കില്‍ നിന്നാണ് കോംപ്ലിയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്‍റ് വകുപ്പ് പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!