Gulf News : മദ്യനിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച രണ്ട് പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍

By Reshma Vijayan  |  First Published Dec 14, 2021, 9:12 PM IST

ഹവല്ലി പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് എപ്പോഴും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് സംശയം ഉണ്ടായത്.


കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) മദ്യനിര്‍മ്മാണ ഫാക്ടറി (liquor factory)പ്രവര്‍ത്തിപ്പിച്ച രണ്ട് ഏഷ്യക്കാര്‍ അറസ്റ്റില്‍(arrest). സുരക്ഷ ഉദ്യോഗസ്ഥര്‍ ഹവല്ലി പ്രദേശത്തെ മദ്യനിര്‍മ്മാണ ഫാക്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവിടെ നിന്നും വന്‍ തോതില്‍ മദ്യം പിടിച്ചെടുത്തു.

വലിയ അളവില്‍ മദ്യശേഖരത്തിന് പുറമെ മദ്യം നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടികൂടി. ഹവല്ലി പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് എപ്പോഴും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് സംശയം ഉണ്ടായത്. തുടര്‍ന്ന് തിങ്കളാഴ്ച മേജര്‍ ജനറല്‍ ഫരാജ് അല്‍ സൗബിയാണ് പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Latest Videos

undefined

തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ കോടതി ശരിവെച്ചു

കുവൈത്ത് സിറ്റി: തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ (death sentence) കുവൈത്ത് അപ്പീല്‍ കോടതി (Kuwait Court) ശരിവെച്ചു. സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണ് റമദാന്‍ മാസത്തില്‍ പ്രതി തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ (Shuwaikh Industrial AreaO) ഒരു വെയര്‍ഹൌസിനകത്തുവെച്ചാണ് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയതെന്ന് കേസ് രേഖകള്‍ പറയുന്നു.

പ്രതിയുമായുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ മര്‍ദിക്കുകയും ശക്തിയായി പിടിച്ച് തള്ളുകയുമായിരുന്നു. പെട്ടെന്നുണ്ടായ ആഘാതത്തില്‍ തലയിടിച്ചുവീണ യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്‍തു. ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ മനഃപൂര്‍വമായ നരഹത്യാക്കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ വിധിക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീല്‍ തള്ളിയ മേല്‍കോടതിയും വധശിക്ഷ ശരിവെച്ചു. 

click me!