ഷാര്‍ജ ഇന്‍ഡസ്‍ട്രിയല്‍ ഏരിയ 8ല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന രണ്ട് പേരെ പ്രതി കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു.
ഷാര്‍ജ: ഷാര്‍ജയില്‍ രണ്ട് പ്രവാസികള്‍ കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്.
ഷാര്‍ജ ഇന്‍ഡസ്‍ട്രിയല്‍ ഏരിയ 8ല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന രണ്ട് പേരെ പ്രതി കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. മരണപ്പെട്ട രണ്ട് പേരും ഈജിപ്ഷ്യന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് സാക്ഷിയായ മറ്റൊരു പ്രവാസിയാണ് പൊലീസിന് വിവരം നല്‍കിയത്. ഇയാളെയും പ്രതി കുത്താന്‍ ശ്രമിച്ചു.
വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. പൊലീസ് പിന്നീട് സാക്ഷിയുടെ മൊഴിയെടുത്തു. റെക്കോര്‍ഡ് സമയത്തിനിടയില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്‍തതായി ഷാര്‍ജ പൊലീസ് അറിയിച്ചു. പ്രതിയും ഈജിപ്ഷ്യന്‍ പൗരനാണ്. തുടര്‍ നടപടികള്‍ക്കും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനും വേണ്ടി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read also: കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ചികിത്സയ്ക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി
മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് നാട്ടുകല്‍ മുട്ടിമംപല്ലം ഹൗസില്‍ ചിറ്റൂര്‍ രാജീവ് നഗറില്‍ സുകുമാരന്റെയും കൃഷ്ണ വേണിയുടെയും മകന്‍ ഷിജു (41) ആണ് മരിച്ചത്.
15 വര്‍ഷമായി ഒമാനിലെ സുഹാറിലുള്ള ഫലജില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അടുത്തിടെ നാട്ടിലേക്ക് പോവുകയായിരുന്നു. ഫലജ് കൈരളി പ്രവര്‍ത്തകനാണ്. ഭാര്യ - രമ്യ. മക്കള്‍ - സാന്‍വി, തന്‍വി. സംസ്‍കാരം വീട്ടുവളപ്പില്‍.
Read also: കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്