ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
റിയാദ്: ഒമാനില്‍ നിന്ന് ഉംറക്ക് എത്തിയ തീർത്ഥാടകരുടെ ബസ് സൗദി അറേബ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ബുധനാഴ്ച്ച വൈകുന്നേരം റിയാദ് - തായിഫ് റോഡില്‍ അല്‍ നസായിഫ് പാലത്തിന് സമീപം ട്രക്കിന് പിന്നിലിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച രണ്ടുപേരും ഒമാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ ജിദ്ദയിലെ ഒമാന്‍ കോണ്‍സുലേറ്റ് ഇടപെട്ട് ഒമാനിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ അല്‍മോയ, ദലം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
Read also: കുവൈത്തില്‍ 4 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്‍തത് 406 പേര്‍; ബഹുഭൂരിപക്ഷവും പ്രവാസികള്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ വയലാ മിന്നു ഭവനില്‍ സുരേഷ് ബാബു (52) ആണ് മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹത്തെ ഒരാഴ്‍ച മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അല്‍ സദ്ദ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഭാര്യ - സിന്ധു സുരേഷ്. മക്കള്‍ - ഐശ്വര്യ എസ്. ബാബു, അക്ഷയ എസ് ബാബു. സഹോദരങ്ങള്‍ - സന്തോഷ് കുമാര്‍, സന്ധ്യ കുമാരി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.
Read also: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു