സൗദിയിൽ വെള്ളക്കെട്ടിൽ വാഹനം മുങ്ങി രണ്ട് മരണം; മൂന്നുപേർ ഒലിച്ചുപോയി

By Web Team  |  First Published Aug 25, 2024, 11:40 AM IST

കനത്ത മഴ പെയ്യു‍മ്പോൾ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്, വെള്ളക്കെട്ടുകൾക്ക് സമീപത്തേക്ക് പോകരുത്, അപകടസാധ്യതകൾ എടുത്ത് താഴ്‌വരകളിൽ പ്രവേശിക്കരുത് എന്നിങ്ങനെയുള്ള മുൻകരുതലുകൾ എടുക്കുക.

(പ്രതീകാത്മക ചിത്രം)


റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ വെള്ളക്കെട്ടിൽ വാഹനം മുങ്ങി രണ്ട് പേർ മരിച്ചു. മൂന്നു പേർ ഒലിച്ചുപോയി. അവരെ കണ്ടെത്താൻ സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. വെള്ളത്തിൽ മുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.

Read Also -  ചെലവ് ചുരുക്കല്‍ നടപടി; പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു, തീരുമാനമെടുത്ത് കുവൈത്ത് എയര്‍വേയ്സ്

Latest Videos

അപകടത്തിൽ പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുമെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴ പെയ്യു‍മ്പോൾ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്, വെള്ളക്കെട്ടുകൾക്ക് സമീപത്തേക്ക് പോകരുത്, അപകടസാധ്യതകൾ എടുത്ത് താഴ്‌വരകളിൽ പ്രവേശിക്കരുത് എന്നിങ്ങനെയുള്ള മുൻകരുതലുകൾ എടുക്കാനും സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കാനും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് എല്ലാവരോടും ആവശ്യപ്പെട്ടു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!