തിരുവനന്തപുരത്ത് വീട് കുത്തിതുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

By Web Team  |  First Published Jun 29, 2024, 3:17 AM IST

വീട് കുത്തിതുറന്ന് സ്വർണ്ണം, ബ്ലൂടൂത്ത് സ്പീക്കർ, നാണയങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി എന്നിവ മോഷ്ടിച്ച കേസിലാണ് പ്രതികൾ പടിയിലായത്.


നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വീട് കുത്തിതുറന്ന് സാധന സാമഗ്രികകൾ അപഹരിച്ച കേസിലെ രണ്ട് പേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. നേമം പഴയ കാരയ്ക്കാമണ്ഡപം കടത്തറവിളാകം ചാനൽക്കര വീട്ടിൽ സുധീർ (45),  എരുത്താവൂർ പ്ലാവിള പുത്തൻ വീട്ടിൽ മുജീബ് (40) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 16ന് പെരുമ്പഴുതൂർ കാഞ്ഞിരവിള അഭിലാഷിന്റെ വീട് കുത്തിതുറന്ന് സ്വർണ്ണം, ബ്ലൂടൂത്ത് സ്പീക്കർ, നാണയങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി എന്നിവ മോഷ്ടിച്ച കേസിലാണ് പ്രതികൾ പടിയിലായത്. ദിവസങ്ങൾക്ക് മുമ്പാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, മറ്റ് വിവിധ കേസുകളിൽ കൂടി പ്രതികളായ ഇവരെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരത്തിന് സമീപത്ത് നിന്ന് ഇവർ പടിയിലായത്. നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ വിപിൻ, എസ്.ഐ വിപിൻ, സിവിൽ പൊലീസ് ഓഫീസർമാരായ എ.വി.പത്മകുമാർ, ഷിജിൻ ദാസ്, ലെനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!