ചൂതാട്ടം; ഒമാനിൽ 25 പേർ പിടിയിൽ

By Web Team  |  First Published May 21, 2024, 4:50 PM IST

പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.


മസ്കറ്റ്: ഒമാനില്‍ അനധികൃത ചൂതാട്ടത്തിന് 25 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലുള്ള ഒരു വീട്ടിൽ ചൂതാട്ടം നടത്തിയതിനാണ് 25 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് (ആ.ർ.ഒപി) അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.

Read Also - ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24

Latest Videos

 വന്‍തോതിൽ പുകയില കടത്ത്; 38,000ലേറെ പാക്കറ്റ് പുകയിലയുമായി നാല് പേര്‍ ഒമാനിൽ അറസ്റ്റില്‍

മ​സ്‌​ക​ത്ത്​: ഒ​മാ​നി​ലേ​ക്ക് കടത്താന്‍ ശ്രമിച്ച വ​ൻ​ പു​ക​യി​ല ശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അറസ്റ്റ് ചെയ്തു.

38,000 ല​ധി​കം പാ​ക്ക​റ്റ് പു​ക​യി​ല​യു​മാ​യി അ​റ​ബ് പൗ​ര​ത്വ​മു​ള്ള നാ​ലു പേ​രെയാണ് ദോ​ഫാ​റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. പിടിയിലായവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

അതേസമയം ഒമാനിൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാല് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. ര​ണ്ട് തീ​ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന ബോട്ടുകള്‍ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ സംഘം ​പി​ടി​ച്ചെടുത്തു. 

അം​ഗീ​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി പാ​ലി​ക്കാ​ത്ത​തി​നും ലൈ​സ​ൻ​സി​ല്ലാ​ത്ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ത്ത​തി​നു​മാ​ണ്​ ന​ട​പ​ടി​. ബോട്ടുകളിലുണ്ടായിരുന്ന പ​ത്ത് ട​ൺ മ​ത്സ്യം ക​ണ്ടു​കെ​ട്ടി. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!