സൈക്കിളില്‍ വാഹനമിടിച്ച് യുഎഇയില്‍ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

By Web Team  |  First Published Sep 17, 2024, 6:10 PM IST

അപകടം നടന്ന ഉടന്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ 12 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. 

ഫുജൈറയിലെ അല്‍ ഫസീല്‍ പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. സ്വദേശി കുട്ടിയാണ് മരിച്ചത്. അപകടം നടന്ന ഉടന്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!