കൊവിഡ് ബാധിച്ച് ഒമാനില്‍ പന്ത്രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

By Web Team  |  First Published Sep 22, 2020, 6:01 PM IST

414 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 86195 ആയി.


മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ പന്ത്രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ 660 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 94,711 ആയി.

414 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 86195 ആയി. 91 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 865 ആയി. 539 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 179 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

Latest Videos


 

click me!