23 രാജ്യങ്ങളിൽ നിന്നുള്ള 30 കലാകാരന്മാർ പങ്കെടുക്കും; തുവൈഖ് അന്താരാഷ്ട്ര ശിൽപകലാ ഫോറം ജനുവരി 15 മുതൽ

By Web Desk  |  First Published Dec 31, 2024, 6:01 PM IST

തുവൈഖ് അന്താരാഷ്ട്ര ശിൽപകലാ ഫോറം ജനുവരി 15 മുതൽ ഫെബ്രുവരി എട്ട് വരെ റിയാദിൽ. 


റിയാദ്: ആറാമത് തുവൈഖ് അന്താരാഷ്ട്ര ശിൽപകലാ ഫോറം ജനുവരി 15 മുതൽ ഫെബ്രുവരി എട്ട് വരെ റിയാദ് റോഷൻ ഫ്രണ്ടിൽ നടക്കും. 23 രാജ്യങ്ങളിൽ നിന്നുള്ള 30 കലാകാരന്മാര്‍ പങ്കെടുക്കും. പെങ്കടുക്കുന്ന കാലാകാരരുടെ പേരുകൾ റിയാദ് ആർട്ട് പ്രോഗ്രാം പ്രഖ്യാപിച്ചു. ഫോറത്തിൽ നിർമിച്ച ശിൽപങ്ങളുടെ അന്തിമ രൂപങ്ങളുടെ പ്രദർശനം ഫെബ്രുവരി 12 മുതൽ 24 വരെ നടക്കും.

റിയാദ് ആർട്ട് പ്രോഗ്രാമിന്‍റെ പദ്ധതികളിലൊന്നാണ് തുവൈഖ് ഇൻറർനാഷനൽ സ്‌കൾപ്‌ചർ ഫോറം. 2019 മാർച്ച് 19ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതി സൽമാൻ രാജാവാണ് പ്രഖ്യാപിച്ചത്. ജനപങ്കാളിത്ത പരിപാടികൾ, ശിൽപശാലകൾ, സംവാദങ്ങൾ എന്നിവയിലൂടെ കലാപരവും സാംസ്കാരികവുമായ കൈമാറ്റത്തിനായി ഒരു പൊതുജനവേദി സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ നഗരങ്ങളുടെ സാംസ്കാരിക ഘടനയുടെ അനിവാര്യ ഘടകമായി കലാപരമായ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമാണ്.

Latest Videos

തുവൈഖ് ശിൽപകലാ ഫോറത്തിന്‍റെ ആറാമത് എഡിഷനിൽ പങ്കെടുക്കാൻ വലിയ ജനപങ്കാളിത്തമാണ് രജിസ്‌ട്രേഷൻ കാലയളവിൽ ഉണ്ടായത്. ലോകമെമ്പാടുമുള്ള 80 രാജ്യങ്ങളിൽനിന്ന് പങ്കെടുക്കുന്നതിനായി 750ലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ചിത്രകല, ശിൽപകല എന്നീ മേഖലകളിലെ വിദഗ്ധരുടെ ഒരു സ്വതന്ത്ര സമിതി അപേക്ഷകൾ വിലയിരുത്തിയാണ് 23 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 30 കലാകാരന്മാരെ തെരഞ്ഞെടുത്തത്. ഇവർ സൗദിയിൽനിന്നുള്ള കല്ലുകൾ ഉപയോഗിച്ച് കലാശിൽപങ്ങൾ നിർമിക്കുന്നതാണ് ഫോറത്തിലെ മുഖ്യപരിപാടി.

Read Also -  സൗദി അറേബ്യയിൽ റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ പകുതിയായി കുറഞ്ഞു; വെളിപ്പെടുത്തി ട്രാഫിക് വകുപ്പ്

ലാറ്റിനമേരിക്ക, കരീബിയ, പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക എന്നീ മേഖലകളിലുടനീളം കലാശിൽപങ്ങൾ സൃഷ്ടിക്കുന്നതിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള വാസ്തുശില്പിയായ സെബാസ്റ്റ്യൻ ബെറ്റൻകോർട്ട്, മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള സൗദി ശിൽപിയും അക്കാദമിക് വിദഗ്ധയുമായ ഡോ. മനാൽ അൽഹർബി തുടങ്ങിയ കലാകാരറാണ് ആറാമത് തുവൈഖ് അന്താരാഷ്ട്ര ശിൽപകലാ ഫോറത്തിൽ പെങ്കടുക്കുന്നവരിലെ പ്രധാനികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!