റെസിഡന്‍സി വിസ അപേക്ഷകര്‍ ക്ഷയരോഗ പരിശോധന നടത്തണം; നിര്‍ദ്ദേശവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

By Web Team  |  First Published Aug 8, 2024, 3:53 PM IST

ടിബി സ്ഥിരീകരിക്കുകയാണെങ്കില്‍ ആരോഗ്യ മന്ത്രാലയം സൗജന്യമായി ചികിത്സ നല്‍കും. 


മസ്കറ്റ്: ഒമാനില്‍ റെസിഡന്‍സി പെര്‍മിറ്റ് അപേക്ഷകരുടെ മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി ഇനി മുതല്‍ ട്യൂബര്‍കുലോസിസ് (ടിബി) പരിശോധനയും. പുതിയ വിസക്കും നിലവിലുള്ള വിസ പുതുക്കുന്നതിനും ടിബി പരിശോധന നിര്‍ബന്ധമാണ്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

കൈത്തണ്ടയില്‍ ട്യൂബർകുലിൻ സ്കിൻ ടെസ്റ്റ് (ടിഎസ്‌ടി) വഴിയാണ് ടിബി തിരിച്ചറിയുക. പരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ നെഞ്ചിന്‍റെ എക്സ് റേ എടുക്കും. ടിബി സ്ഥിരീകരിക്കുകയാണെങ്കില്‍ ആരോഗ്യ മന്ത്രാലയം സൗജന്യമായി ചികിത്സ നല്‍കും. 

Latest Videos

Read Also - നാട്ടിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾ മാത്രം; ഉറങ്ങാൻ കിടന്ന റഫീഖ് പിന്നെ ഉണർന്നില്ല, മരണം ഹൃദയസ്തംഭനം മൂലം

click me!