പാക് നീക്കത്തിൽ വിമാന യാത്രാസമയം 2 മണിക്കൂര്‍ വര്‍ധിക്കും, ടിക്കറ്റ് നിരക്കിൽ ആശങ്ക, പ്രവാസികൾക്ക് തിരിച്ചടി

Published : Apr 25, 2025, 02:41 PM IST
പാക് നീക്കത്തിൽ വിമാന യാത്രാസമയം 2 മണിക്കൂര്‍ വര്‍ധിക്കും, ടിക്കറ്റ് നിരക്കിൽ ആശങ്ക, പ്രവാസികൾക്ക് തിരിച്ചടി

Synopsis

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ വ്യോമ പാത നിഷേധിക്കുന്ന പാക്കിസ്ഥാൻ നടപടി ബാധിക്കും. പകരം റൂട്ടിൽ 2 മണിക്കൂറെങ്കിലും അധിക സമയമെടുത്തേക്കും

ദില്ലി: ഇന്ത്യയുടെ നയതന്ത്ര സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിമാനക്കമ്പനികൾ. നടപടി പ്രവാസികളുടെ യാത്രകളെയും ബാധിക്കും. ഇന്ത്യയിൽ നിന്ന് നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് സർവ്വീസുകൾക്ക്, പകരം റൂട്ടിനെ ആശ്രയിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എന്നാൽ യാത്രാ സമയം നീളാനും ഇന്ധനച്ചെലവ് കൂടാനും ഇത് ഇടയാക്കും. പ്രശ്നം നീണ്ടാൽ ടിക്കറ്റ് നിരക്ക് വർധനവിലേക്കു നയിക്കുമോയെന്നതാണ് വലിയ ആശങ്ക.

ദില്ലി, മുംബൈ, ബെംഗളൂരു നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവ്വീസിനെ പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ വ്യോമ പാത നിഷേധിക്കുന്ന പാക്കിസ്ഥാൻ നടപടി ബാധിക്കും. പകരം റൂട്ടിൽ 2 മണിക്കൂറെങ്കിലും അധിക സമയമെടുത്തേക്കും. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സർവീസുകളെ ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.

ഷാർജ, ദുബായ്, അബുദാബി തുടങ്ങിയ യുഎഇ നഗരങ്ങളിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനക്കമ്പനികൾ സർവ്വീസ് നടത്തുന്നുണ്ട്. അതേസമയം നിയന്ത്രണം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മാത്രമായതിനാൽ എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ തുടങ്ങി യുഎഇ വിമാനക്കമ്പനികളെയും ഗൾഫിലെ മറ്റ് വിമാനക്കമ്പനികളെയും ബാധിക്കില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നാണ് വിമാനക്കമ്പനികൾ അറിയിച്ചിരിക്കുന്നത്. യാത്രാസമയം നീളുന്നതിന് പുറമെ അധിക സമയം പറക്കുന്നതിനുള്ള ഇന്ധനച്ചെലവ് ടിക്കറ്റ് നിരക്ക് കൂടുന്നതിലേക്ക് നയിക്കുമോയെന്നതാണ് പ്രധാന ആശങ്ക.

പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് ഇന്ത്യ വേഗം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം