സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്

By Web Team  |  First Published Sep 7, 2022, 4:16 PM IST

കൂടുതൽ സ്ഥലത്തേക്ക് തീ പടരുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് രക്ഷാപ്രവര്‍ത്തകര്‍ തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കി.


റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിലായിരുന്നു സംഭവം. വീട്ടിനകത്തെ മുറികളിൽ ഒന്നിലാണ് തീ പടർന്നുപിടിച്ചത്. കൂടുതൽ സ്ഥലത്തേക്ക് തീ പടരുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് രക്ഷാപ്രവര്‍ത്തകര്‍ തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് പറഞ്ഞു. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

Read also: നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

Latest Videos

undefined

മറ്റ്‌ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് മുൻകൂട്ടി ഉംറ പെർമിറ്റ് എടുക്കാം
റിയാദ്: മറ്റ്‌ ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികള്‍ക്ക് സൗദിഅറേബ്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉംറ പെര്‍മിറ്റ് എടുക്കാം. സൗദി - ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇഅ്തമര്‍നാ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് ഉംറ നിര്‍വഹിക്കാനുള്ള പെര്‍മിറ്റ് എടുക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഉംറ കര്‍മം സുഗമമായി ചെയ്യുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമാണ് പുതിയ നടപടി.

ജി.സി.സി രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഷെങ്കൻ, അമേരിക്ക, ബ്രിട്ടൻ വിസയിലെത്തുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പേ തന്നെ ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്കും മദീന റൗദയിലെ നമസ്കാരത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം ഒന്നു മുതലാണ് ടൂറിസം വിസ നടപടിക്രമത്തില്‍ സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് ഭേദഗതികള്‍ പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം വഴി ലഭ്യമാവുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉംറ നിര്‍വഹിക്കാന്‍ കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ.

സൗദി അറേബ്യയില്‍ വീണ്ടും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

click me!