തീയണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീപിടിത്തത്തിൽ പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
മനാമ: ബഹ്റൈനിലെ മനാമയിലെ ഓള്‍ഡ് മനാമ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ മരണം മൂന്നായി. തീപിടിച്ച കെട്ടിടങ്ങളില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.
ശൈഖ് അബ്ദുല്ല റോഡിലെ ബ്ലോക്ക് 432ൽ സിറ്റി മാക്സ് ഷോപ്പിന് പിറകിലുള്ള ഷോപ്പുകൾക്കാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്. തീയണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീപിടിത്തത്തിൽ പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also - തീപിടിച്ചത് സെക്യൂരിറ്റി കാബിനിൽ നിന്ന്; താമസ സഥലത്ത് കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ലെന്ന് എൻബിടിസി
വസ്ത്രഷോപ്പുകളും ചെരിപ്പുകടകളും പെർഫ്യും ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് സൂഖിൽ പ്രവർത്തിക്കുന്നത്. ഇതില്‍ 25 കടകള്‍ കത്തിനശിച്ചു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പുലർച്ചയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം