കുവൈത്ത് അമീറിൻറെ നിര്യാണം; രാജ്യത്ത് മൂന്ന് ദിവസം അവധി, 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം

By Reshma Vijayan  |  First Published Dec 16, 2023, 6:50 PM IST

രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.


കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബി‍‍‍‍ര്‍ അൽ സബാഹിൻറെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും. ക്യാബിനറ്റ് അഫയേഴ്സ് മന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. നാളെ (ഞായറാഴ്ച) മുതൽ ചൊവ്വാഴ്ച വരെയാണ് അവധി. 

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഇഎയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍, യുഎഇ എംബസികളിലും നയതന്ത്ര വിഭാഗങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. 

Latest Videos

undefined

ഭരണരംഗത്ത് വിവിധ ചുമതലകളിൽ അരനൂറ്റാണ്ടിലധികം പരിചയ സമ്പത്തുള്ള ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബി‍‍‍‍ര്‍ അൽ സബാഹ് കുവൈത്തിന്റെ പതിനാറാം അമീറായി ചുമതലയിലിരിക്കെയാണ് വിടവാങ്ങിയത്.  86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അമീർ. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു. 

Read Also - ശൈഖ് മിഷൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹ് കുവൈത്തിൻറെ പുതിയ അമീർ

1962ൽ വെറും 25 വയസ്സുള്ളപ്പോഴാണ് ഹവല്ലി ഗവർണറായി ശൈഖ് നവാഫ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. 1978ൽ ആഭ്യന്തരമന്ത്രിയായി. പിന്നെ പ്രതിരോധ മന്ത്രിയുമായി. 1994 ഒക്ടോബറില്‍ കുവൈത്ത് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ശൈഖ് നവാഫ്  2003 വരെ ആ പദവി വഹിച്ചു. 3 വർഷം പ്രധാനമന്ത്രി പദവിയിൽ. അങ്ങനെ എല്ലാ മേഖലയിലെയും ഭരണ പരിചയവുമായാണ് അദ്ദേഹം കുവൈത്തിനെ നയിച്ചത്.  2020ലാണ് മുൻ അമീറിന്റെ നിര്യാണത്തെത്തുടർന്ന് രാജ്യത്തെ നയിക്കാൻ അമീർ പദവിയിലെത്തിയത്. അതേസമയം കുവൈത്തിൻറെ പുതിയ അമീറായി നിലവിലെ കിരീടാവകാശി 
ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ ക്യാബിനറ്റ് പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം... 

click me!