യുഎഇയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മരിച്ചു

By Web Team  |  First Published Jul 22, 2024, 4:31 PM IST

സഹോദരങ്ങളായ മൂന്ന് കുട്ടികളാണ് മരിച്ചത്.


ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഡീസല്‍ ടാങ്കര്‍ കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ദിബ്ബ ഗോബ് റോഡിലുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.

സഹോദരങ്ങളായ മൂന്ന് കുട്ടികളാണ് മരിച്ചത്. ഒന്നും അഞ്ചും എട്ടും വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അഹമദ് മുഹമ്മദ് അലി സഈദ് അൽ യമഹി(ഒന്നര), ഈദ് മുഹമ്മദ് അലി അൽ സഈദ് അൽ യമഹി(5), മിറ മുഹമ്മദ് അലി സഈദ് അല്‍ യമഹി(8) എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൃതദേഹങ്ങൾ ഗോബ് ഖബറിസ്ഥാനിൽ അടക്കം ചെയ്തു. 

Latest Videos

undefined

Read Also - യുഎഇ തെരുവുകളില്‍ കൂട്ടംകൂടി പ്രതിഷേധം; കടുത്ത നടപടി, ബംഗ്ലാദേശികള്‍ക്ക് ജീവപര്യന്തം തടവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!