ഇ​ല​ക്ട്രി​ക് വയറുകളും ഉപകരണങ്ങളും മോഷ്ടിച്ചു; ബഹ്റൈനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

By Web Team  |  First Published Jun 3, 2024, 7:03 PM IST

മോ​ഷ്ടി​ച്ച ചി​ല വ​സ്തു​ക്ക​ൾ പ്ര​തി​ക​ൾ വി​ല്‍പ്പന നടത്തിയതായും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


മ​നാ​മ: ബഹ്റൈനില്‍ ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​ കേസില്‍ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​ക​ദേ​ശം 12,000 ദിനാ​ർ വി​ല​യു​ള്ള വ​സ്തു​ക്ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. 

മോ​ഷ്ടി​ച്ച ചി​ല വ​സ്തു​ക്ക​ൾ പ്ര​തി​ക​ൾ വി​ല്‍പ്പന നടത്തിയതായും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബാ​ക്കി​യു​ള്ള​വ ഷി​പ്പി​ങ് ക​ണ്ടെ​യ്‌​ന​റി​ൽ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്‌​ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തും അ​റ​സ്‌​റ്റ് ചെ​യ്ത​തും. വി​ൽ​ക്കാ​ത്ത മോ​ഷ​ണ വ​സ്തു​ക്ക​ൾ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പി​ടി​ച്ചെ​ടു​ത്തു. കേ​സ് പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ന് കൈമാറുന്നതിന് നടപടികള്‍ സ്വീകരിച്ചു. 

Latest Videos

Read Also -  ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!