കൂടുതൽ വിദേശ വിമാനങ്ങൾക്ക് ടെർമിനൽ മാറ്റം; എയർ ഇന്ത്യയടക്കം 38 എയർലൈനുകളുടെ സർവീസുകൾ റിയാദിൽ ടെർമിനൽ മൂന്നിൽ

By Web Desk  |  First Published Dec 31, 2024, 5:23 PM IST

നിലവിൽ രണ്ടാം ടെർമിനലിൽ നിന്ന് ഓപ്പറേഷൻ നടത്തിയിരുന്ന വിദേശ വിമാനകമ്പനികളുടെ സര്‍വീസുകളാണ് മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റിയത്. 


റിയാദ്: റിയാദ് കിങ് ഖാലിദ് ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ മൂന്നാം നമ്പർ ടെർമിനലിലേക്ക് മാറ്റിയത് എയർ ഇന്ത്യയുൾപ്പടെ  38 വിദേശ വിമാനകമ്പനികളുടെ സർവിസുകൾ. നിലവിൽ രണ്ടാം ടെർമിനലിൽ നിന്ന് ഓപ്പറേഷൻ നടത്തിയിരുന്ന 38 വിദേശ വിമാനകമ്പനികളുടെ സർവിസുകളാണ് തിങ്കൾ (ഡിസം. 30), ചൊവ്വ (ഡിസം. 31) ദിവസങ്ങളിലായി ടെർമിനൽ മാറ്റുന്നത്. 

എയര്‍ ഇന്ത്യ, ഇൻഡിഗോ, സെരീൻ എയർ, കുവൈത്ത് എയർവേയ്സ്, എമിറേറ്റ്സ്, ജസീറ, സലാം എയർ, ഈജിപ്ത് എയർ, ബ്രിട്ടീഷ് എയർവേയ്സ്, ഗൾഫ് എയർ, ഫിലിപ്പീൻ എയർശെലൻസ്, പെഗാസസ് എയർലൈൻസ്, കാം എയർ, യമൻ എയർവേയ്സ് (യമനിയ) എന്നീ 14 വിമാന കമ്പനികളുടെ ആഗമനവും പുറപ്പെടലും തിങ്കളാഴ്ച മുതൽ മൂന്നാം ടെർമിനലിൽ നിന്നാക്കി.

Latest Videos

എയർ ഇന്ത്യ എക്സ്പ്രസ്, ശ്രീലങ്കൻ എയർലൈൻസ്, എയർ ബ്ലൂ, എയർ അറേബ്യ, എയർ കെയ്റോ, ആകാസ എയർ, ജറ്റ്, ബിമാൻ (ബംഗ്ലാദേശ് എയർലൈൻസ്), ബദർ എയലൈൻസ്, അസർബൈജാൻ എയർലൈൻസ്, ഫ്ലൈ ജിന്ന, ഫ്ലൈ ദുബൈ, ഇത്യോപ്യൻ എയർ, നെസ്മ എയർലൈൻസ്, എയർ സിയാൽ, ഹിമാലയ എയർലൈൻസ്, പാകിസ്താൻ എയർലൈൻസ്, റോയൽ എയർ മറോക്, ഒമാൻ എയർ, നൈൽ എയർ, സുഡാൻ എയർവേയ്സ്, ടാർകോ ഏവിയേഷൻ, സിറിയൻ എയർ എന്നീ 24 വിമാനങ്ങളുടെ ടെർമിനൽ മാറ്റം ചൊവ്വാഴ്ച മുതലാണ്.

Read Also -  ഒരു മനസ്സാണെങ്കിലും ഇരുമെയ്യാകണം; പത്ത് മാസം പ്രായമുള്ള സെലീനും എലീനും റിയാദിലെത്തി

റിയാദ് മെട്രോയുടെ (യെല്ലോ ട്രയിൻ) രണ്ടാം നമ്പർ സ്റ്റേഷനാണ് എയർപ്പോർട്ടിലെ മൂന്നാം ടെർമിനലിനോട് ചേർന്നുള്ളത്. നാലാം ടെർമിനലിനും ഇതേ സ്റ്റേഷനാണ്. ഒന്നും രണ്ടും ടെർമിനലിനോട് ചേർന്ന് ഒന്നാം നമ്പർ സ്റ്റേഷനും അഞ്ചാം ടെർമിനലിനോട് ചേർന്ന് മൂന്നാം നമ്പർ സ്റ്റേഷനുമാണ്. അതേസമയം സൗദി വിമാന കമ്പനിയായ ഫ്ലൈനാസിെൻറ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും ഒന്നാം ടെർമിനലിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!